കാസര്‍ഗോഡ് : കാറും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ ചട്ടഞ്ചാല്‍ സ്വദേശി ഗോപാലകൃഷ്ണന്, സഹോദരി ഭര്‍ത്താവ് നാരായണന് എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന ആറ് പേര്‍ക്കും വഴിയാത്രക്കാരനും പരിക്കേറ്റു. ഇവരെ കാസര്‍ഗോട്ടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തോടെ കാസര്‍ഗോഡ് പെരിയയിലായിരുന്നു അപകടം.
ബദിയടുക്കയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചു. ശേഷം ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായെടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു.