മൂവാറ്റുപുഴ: നഗരത്തിൽ യുവാവിനെ അജ്ഞാത സംഘം കൊന്ന് തള്ളി. കെ.എസ്.ആർ.ടി.
സി സ്റ്റാൻ്റിന് സമീപം 130 ജംഗ്ഷൻ ബൈപാസ് റോഡിലാണ് സംഭവം. റോഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.
സി ബസിന് താഴെയാണ് മൃതദേഹം കണ്ടത്.
മാറാടി പൊട്ടേ കണ്ടത്തിൽ ഫക്കീർ റാവുത്തറുടെ മകൻ പി പി.അഷറഫാണ് കൊല്ലപ്പെട്ടത്. വെളുപ്പിന് 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് വലത് ഭാഗത്ത് കത്തേറ്റ നിലയിലാണ് മൃതദേഹം. മത്സ്യ വിൽപ്പനയും ആക്കറി വ്യാപാരവും ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്സവങ്ങളിലും മറ്റ് പൊതുപരിപാടികളിലും റേഡിൽ വലിയ ചിത്രങ്ങൾ വരച്ചും ഉപജീവനം നടത്തിയിരുന്നു.
സംഭവസ്ഥലത്ത് മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോൻ, സിഐ ജയകുമാർ സി എന്നിവരെത്തി അന്വേഷണം തുടങ്ങി. എസ്. ബ്രിജുകുമാറിൻ്റെ നേതൃത്വത്തിൽ ഇൻക്വാസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ സെൽമ , മക്കൾ ബിസ്മി, ജുമൈല