കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്കൂളിലെ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ പ്രകാശ്. നിലവിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും കൂടിയാണ് അനഘ.
അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. SFI ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി.എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്.നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.