കോഴിക്കോട് : മുക്കത്ത് രണ്ടുവയസുകാരന് കിടക്ക ദേഹത്ത് വീണ് മരിച്ചു. മണാശേരി സ്വദേശി സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് ആണ് മരിച്ചത്. ചുമരില്‍ ചാരിവച്ച കിടക്ക ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാനായി പോയ സമയത്തായിരുന്നു അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി