ജയ്പുര്‍: രാജസ്ഥാനില്‍ ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ജയ്പുര്‍ ജില്ലയിലെ ഉദയ്പുരിയ ഗ്രാമത്തിലാണ് സംഭവം. ചൗമു സ്വദേശിയായ രാകേഷ് നഗറാണ് (16) മരിച്ചത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമാണ്. ഒരുപക്ഷേ ബ്ളൂടൂത്ത് പൊട്ടിത്തെറിച്ച ശബ്ദം കേട്ട് പേടിച്ച് ഹൃദയാഘാതം വന്നതാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ഇരുചെവികളും പൊട്ടിത്തെറിയില്‍ പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവാവിനെ സിദ്ധിവിനായക് ആശുപത്രിയിലെത്തിയിൽ ആണ് എത്തിച്ചത്. ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബ്ളൂടൂത്ത് പൊട്ടിത്തെറിച്ചതിലൂടെ ഉണ്ടായ മുറിവ് മരണകാരണം ആകാന്‍ മാത്രം ഗുരുതരമല്ലായിരുന്നുവെന്നും പേടി കൊണ്ടുണ്ടായ ഹൃദയാഘാതം കാരമണമാകാം കുട്ടി മരിച്ചതെന്ന് കരുതുന്നതായി കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ എല്‍ എന്‍ രുണ്ഡല പറഞ്ഞു.