കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പൈലറ്റടക്കം മൂന്നുപേര്‍ മരിച്ചു. സഹപൈലറ്റടിന്റെയും ചില യാത്രക്കാരുടെയും നില ഗുരുതരമാണ്. 185 പേരുമായെത്തിയ കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് വിമാനം തെന്നിമാറിയത്. ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. കനത്തമഴയെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന. പൈലറ്റായ ക്യാപ്റ്റന്‍ ടി വി സാഥെയെ കൂടാതെ രാജീവ്, കോഴിക്കോട് പോക്കലൂര് സ്വദേശി ഷറഫുദ്ദീന് കുന്നമംഗലം എന്നിവരാണ് മരിച്ചതെന്നാണ് വിവവരം.
സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.