കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാര്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നെത്തിയ ആര്‍ടിസി ബസ് ഉളിയില്‍ ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്ടര്‍ പുറത്തേക്കിറങ്ങവെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയില്‍ ഇയാള്‍ ബസിനും കാറിനുമിടയില്‍ പെട്ട് പോവുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് തന്നെ കണ്ടക്ടര്‍ മരണപ്പെട്ടു. കാര്‍ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദ് ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് ഗുരുതര പരുക്കുണ്ട്. മുഹമ്മദിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.