മൂവാറ്റുപുഴ:അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. പിടികൂടി.തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത് വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ന്റെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
കുറച്ചു ദിവസങ്ങളായിയുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. ഇൻസ്പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന ഷിജി, എം.ബി.പ്രദീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.