ഹായില്‍ : ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന് ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന് ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
സൗദി സ്വദേശി ഒടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു. അല്‍ ഹൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായില്‍ കബറടക്കുമന്ന് ബന്ധുക്കളും സ്പോണ്‍സറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.