മാനന്തവാടി : പാലത്തിന്റെ കൈവരിയില്‍ തട്ടി സ്കൂട്ടറുമായി പുഴയിലേക്കു വീണു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ഇന്നലെ രാത്രി മാനന്തവാടി കരിന്തരിക്കടവ് പാലത്തില്‍നിന്നു പുഴയില്‍ വീണ വരയാല്‍ പുത്തേട്ട് വീട്ടില്‍ അജയ് സോജ (25)ന്റെ മൃതദേഹമാണ് രാവിലെ പുനരാരംഭിച്ച തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.