തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം ഇടിച്ചുകയറി. മല്‍സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 26 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത് എന്ന് വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണം കാരണം വളളങ്ങള്‍ തുടരെ അപകടത്തില്‍പ്പെടുന്നതിനെത്തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. ഇവിടെ ഫിഷറീസ് വകുപ്പിന്റെ സ്ഥിരം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും മണല്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ നടപടികളെടുത്തിട്ടില്ല