അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര- ഹൗറ ട്രെയിന്‍ പോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ രാത്രി 10.40 ന് കടന്നുപോയി. അപകടത്തില്‍ തകര്‍ന്ന രണ്ട് ട്രാക്കുകള്‍കൂടി പുനസ്ഥാപിക്കാനുള്ള ജോലികള്‍ രാപകലില്ലാതെ തുടരുകയാണ്.
സിബിഐ അന്വേഷണം ഏറ്റെടുക്കും.
ദുരന്തത്തില്‍ റെയില്‍ സുരക്ഷാ കമ്മിഷണര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും മൊഴി നല്കാന് അവസരമുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുക്കും. സിഗ്നലിങ്ങിലെ പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ ബോര്‍ഡ് പ്രാഥമികമായി വിലയിരുത്തുന്നുണ്ടെങ്കിലും സുരക്ഷാ കമ്മിഷ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനലാകും അന്തിമ നിഗമനത്തില്‍ എത്തിച്ചേരുക.