താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഴക്കുലകളുമായി വന്ന പിക്കപ്പ് വാന്‍ അപകടത്തില്‍ പെട്ടു. കര്‍ണാടകത്തില്‍ നിന്ന് വന്നവാനാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.