ഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. രണ്ട് വ്യോമസേന പൈലറ്റുമാരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേഡറ്റിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സൂചന.
തെലുങ്കാനയിലെ ദുന്ഡിഗലില് രാവിലെ പത്തോടെയാണ് അപകടം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.