ബെയ്ജിംഗ് : ചൈനയില്‍ ട്രക്ക് നിയന്ത്രണംവിട്ട് ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ഇടിച്ചുകയറി 15 പേര് മരിച്ചു. 44 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ലാന്‍സൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ലാന്സൗവിലെ എക്സ്പ്രസ് വേയിലെ ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ട്രക്ക് ടോള്‍ബൂത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന 31 കാറുകളിലേക്ക് ഇടിച്ചുകയറി. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.