ഇടുക്കി:ചികിത്സ കഴിഞ്ഞ് രോഗിയുമായി വീട്ടിലേയ്ക്കു മടങ്ങിയ
ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചത് .വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് ആണ് മരിച്ചത്.കോട്ടയം മെഡി. കോളജില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് അപകടം .ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കുണ്ട്.