കൊട്ടബാറ്റോ : ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് അപകടം. എണ്പത്തഞ്ചുപേരുമായി ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സൈനിക വിമാനം ആണ് തകർന്നത്. സുലു പ്രവിശ്യയിലെ ജോലോ ഐലന്റിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
സി -130 എച്ച് ഹെര്‍ക്കുലീസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാന്റ് ചെയ്യന്നുന്നതിനിടെയായിരുന്നു അപകടം. റണ്‍വേ കാണാതായതിനെത്തുടര്‍ന്ന് സുസുലുവിലെ പാറ്റികുളില് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. പൈലറ്റ് ഉള്‍പ്പെടെ 85 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാല്‍പ്പതുപേരെ രക്ഷപ്പെടുത്തിയെന്ന് സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാന പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.