ബംഗളുരു: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച ശേഷം സമീപത്തെ മതിലില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ നാലിനാണ് സംഭവം. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു മഹേന്ദ്രന്. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രന് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കിംസ് ലേക്ക് മാറ്റി.