മലപ്പുറം : സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മധ്യവയസ്കന് മരിച്ചു. കൊടിയത്തൂര്‍, കുളങ്ങര സ്വദേശി പെരുംകൊല്ലംകണ്ടി അബ്ദുല്‍ സലാമാണ് മരിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോനൂര്‍കണ്ടി മരത്തോട് റോഡിലാണ് അപകടം.കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടന്ന അപകടം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. റോഡിലെ കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിന് കാരണം. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.