തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.
ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്. ഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്.