ഹരിപ്പാട് :ദേശീയ പാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചു യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് തിരുനല്‍വേലിയിലേക്ക് ടാറുമായി പോയ ടാങ്കറിനു പിന്നില്‍ ഇടിച്ചത്. ഉടന്‍ തന്നെ ഹരിപ്പാട് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.