പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്.കാണാതായ നാലുവയസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ലോണാവാല ബുഷി ഡാമിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍ പെട്ടത്.പൂനെ സയിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമിമ ആദില്‍ അന്‍സാരി(13), ഉമേറ ആദില്‍ അന്‍സാരി (എട്ട്), മറിയ സെയിന്‍ (ഒന്‍പത്), നാലുവയസുകാരനായ അദ്നാന് അന്‍സാരി എന്നിവരാണ് മരിച്ചത്. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കിൽപ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.