നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും പരാതി. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയിൽ ആയിരുന്നുവെന്നും ആരോപണം ഉണ്ട്.
ഇപ്പോൾ വൈറലായിരിക്കുന്ന വിഡിയോയിൽ ഇരകളും നാട്ടുകാരും രവീണയെ വളഞ്ഞു തുടർന്ന് പൊലീസിനെ വിളിക്കുന്നത് കാണാം. “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടി വരും. എൻ്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്,” ഇരകളിൽ ഒരാൾ പറയുന്നത് കേൾക്കാം. എന്നാൽ അപകടത്തിൽ തനിക് യാതൊരു പങ്കും ഇല്ലെന്നും കാര്യങ്ങൾ അന്വേഷിക്കാൻ കാറിൽ നിന്നിറങ്ങിയ തന്നെ നാട്ടുകാർ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്