ആലുവ: നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര് മരിച്ചു. ആന്ധ്രയില്‍ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശികളായമല്ലി, ഹബീബ് ഭാഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിന് ക്യാബിന് പൂര്‍ണമായും തകര്‍ന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമീക നിഗമനം.
അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാര്‍ അപകടത്തില്‍ പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.