തിരുവനന്തപുരം: അമ്പലത്തറ ഇടയാര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ഏഴംഗ സംഘം ഉച്ചയോടെയാണ് പൊഴിക്കരയില്‍ എത്തിയത്. ഇതില്‍ അഞ്ചുപേര്‍ കടലില്‍ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാന്, ബിസ്മില്ല ഖാന്, റമീസ് ഖാന്, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
ഇതില്‍ ഇബ്രാഹിമിനേയും ജസീര്ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിക്കുകയായിരുന്നു. ജസീര്ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുളിക്കാനിറങ്ങിയവര്‍ പൊഴിയുടെ ഭാഗത്തെ മണല്‍ നീക്കിയതാണ് അപകട കാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കുട്ടിക്കള്‍ക്കായി പൊലീസും കോസ്റ്റല്‍ പൊലീസും നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.