പെരുമ്പാവൂര്‍ എം.സി.റോഡില്‍ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞിരക്കാട് ചിറ്റേത്ത് കുടി യൂസഫ് മകന് അബ്ദുള്‍ റസാഖ് (40) ആണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. എം.സി റോഡ് വട്ടക്കാട്ടുപടിയാല് 2.30തോടൊയാണ് അപകടം. അപകടത്തില്‍ തത്ക്ഷണം മരിച്ചു. ഓട്ടോ ഗുഡ്സ് വാഹനത്തില്‍ സാധന സാമഗ്രികള്‍ കൊണ്ട് മുവാറ്റുപുഴ ഭാഗത്തേക്ക് പോകമ്പോഴാണ് അപകടം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ കാഞ്ഞിരക്കാട് പള്ളിയില്‍ ഖബറടക്കം നടക്കും. മാതാവ് ആമിന, ഭാര്യ ഹൈറുന്നിസ മക്കള്‍ ആയിഷ, ഫാത്തിമ