കാബൂളില്‍ നിന്ന് 220 ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താന്‍ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തില്‍ രണ്ട് നേപ്പാള്‍ പൗരന്മാരും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കല്‍ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ താലിബാന് തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോള്‍ കാബൂളില്‍ എത്തിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കല്‍ നടപടിയില്‍ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കാബൂളില്‍ ഇന്ത്യക്കാരെ തടഞ്ഞു വച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തു വന്നത്. 150 പേരെയാണ് താലിബാന് തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യ മന്ത്രാലയം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന വാര്‍ത്ത താലിബാനും തള്ളിയിരുന്നു.