ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഓണ സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്കായും ഓണക്കോടി വാങ്ങാനുമൊക്കെയായി ഓട്ടത്തിലാണ് മലയാളികള്‍. കോവിഡിന്റെ ഈ കാലത്ത് കരുതലോടെ പുറത്തിറങ്ങണമെന്ന നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.
അത്തം മുതല്‍ പൂക്കളം ഒരുക്കുന്നുണ്ടെങ്കിലും തിരുവോണത്തിന് ഏറ്റവും വലിയ പൂക്കളം വേണം. അതുകൊണ്ട് തന്നെ തിരുവോണ തലേന്ന് പൂവിപണിയില്‍ തിരക്കാണ്.
പച്ചക്കറി വിപണികളും സജീവം. സദ്യയൊരുക്കാനുള്ളതെല്ലാം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ദുരിത കാലത്തിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും ഓണക്കോടിയില്ലാതെ എങ്ങനെ തിരുവോണം ആഘോഷിക്കും. ഇന്നൊരു ദിവസം അതിലാണ് തുണിക്കച്ചവടക്കാരുടെ പ്രതീക്ഷ. കോഴിക്കോട് മിഠായിത്തെരുവില്‍ തിരക്കുണ്ട്. ഇത് നിയന്ത്രിക്കാന്‍ പൊലിസും. ആരോഗ്യ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട് പുറത്തിറങ്ങുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്.