സംരംഭകനാകാന്‍ പ്രായം ഒരു പ്രശ്നമാണോ ?
ഒരിക്കലും അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് 19കാരനായ മലപ്പുറം സ്വദേശിയായ ടിപ്പു യൂസഫ് അലി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി…! ലീല ഹോട്ടല്‍ ശൃംഖലയുടെ ഉടന്‍ കാപ്റ്റന്‍ കൃഷ്ണന് നായര്‍ക്ക് അറുപതാം വയസ്സില്‍ ബിസിനസ് തുടങ്ങാം എങ്കില്‍, തനിക്ക് 16 ആം വയസ്സിലും ആവാം എന്ന് ആവേശത്തോടെ പറയുകയാണ് ടിപ്പു യൂസഫലി.
ടീനേജ് വ്യവസായി എന്നാണ് മലപ്പുറത്തുകാര്‍ ഈ യുവ സംരംഭകനെ വിശേഷിപ്പിക്കുക. പഠനം പോലും പൂര്‍ത്തിയാക്കും മുമ്പേയാണ് ടിപ്പു ബിസിനസിലേക്ക് ഇറങ്ങുന്നത് . കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന സ്ഥാപനത്തിന് കീഴില്‍ ടിപ്പു നിര്മിക്കുന്നതത്രയും എഫ് എം സി ജി വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍.മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ് എന്നീ പേരുകളില്‍ വാഷിംഗ് പൗഡറുകളും മിസ്റ്റര്‍ ലൈറ്റ്, ടിപ്പു എന്നീ ബ്രാന്‍ഡുകളില്‍ ബാര്‍ സോപ്പുകളും ടിപ്പുവിന്റെ സ്ഥാപനം വിപണിയില്‍ എത്തിക്കുന്നു
.
വരവിങ്ങനെ
പ്ലസ് റ്റു കഴിഞ്ഞപ്പോഴാണ് ടിപ്പു ബിസിനസിലേക്ക് ഇറങ്ങുന്നത്. കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന തന്റെ സ്ഥാപനത്തിലൂടെ നാല് വ്യത്യസ്ത ബ്രാന്‍ഡുകളിലായി സോപ്പുപൊടി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 2015 ല്‍ കവന്നൂരിലെ വീടിനടുത്തെ പ്ലോട്ടില്‍ ഫാക്ടറി സ്ഥാപിച്ച് മിസ്റ്റര്‍ ലൈറ്റ് എന്ന പേരില്‍ വാഷിംഗ് പൗഡര്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ്ബിസിനസില് തുടക്കം.
പണം മുടക്കി,പിന്തുണ നല്കി ബാപ്പ
തന്റെ മനസ്സില്‍ ഇങ്ങനെയൊരു ആശയം വന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാപ്പ അബ്ദുല്‍ ജലീലിനോട് ടൈപ്പ് കാര്യം പറഞ്ഞു.സംരംഭത്തിനായി പണം മുടക്കിയതും വേണ്ട പിന്തുണ നല്കിയതും ബാപ്പയാണന്ന് ടിപ്പു പറയുന്നു. എന്നാല്‍ തന്റെ വരുമാനത്തിലൂടെ നിക്ഷേപം തിരികെ നല്‍കണം എന്ന് തന്നെയാണ് ടിപ്പുവിന്റെ ആഗ്രഹം .
നിലവില്‍ തന്റെ സ്ഥാപനത്തിലൂടെ , 45 ലേറെ പേര്‍ക്ക് ജോലി നല്കാന് ഈ പതിനെട്ടുകാരന് കഴിഞ്ഞു. മാര്‍ക്കറ്റിങ് , ബ്രാന്‍ഡിംഗ് തുടങ്ങി എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം ടിപ്പുവിന് തന്നെയാണ്.
കാസര്‍കോട് മുതല്‍ പാലക്കാടു വരെയാണ് കൊണ്ടോടത്ത് ഗ്ലോബല്‍ കെയര്‍ പ്രോഡക്റ്റ്സിന്റെ പ്രധാന വിപണി. 12,000 ചതുരശ്രയടി വിസ്തൃതിയുള്ള ഫാക്ടറിയില്‍ പ്രതിദിനം ആറു ടണ്‍ ഡിറ്റര്‍ജന്റ് ആണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടനെ സംരംഭത്തിലേക്ക് തിരിഞ്ഞെങ്കിലും പഠനം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല ടിപ്പു. ഇപ്പോള്‍ ബിരുദ കോഴ്സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രചോദനം സാക്ഷാല്‍ എം എ യൂസഫലിയുടെ സംരംഭക കഥ
ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാത്തതാണ് തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നേടിക്കൊടുത്തത് എന്ന് ടൈപ്പിസ് പറയുന്നു .ഭാവിയില്‍ ടോയ്ലറ്റ് സോപ്പ്, മിനറല്‍ വാട്ടര്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ടിപ്പു. തന്റെ എല്ലാ ശ്രമങ്ങള്‍ക്കും പ്രചോദനം സാക്ഷാല്‍ എം എ യൂസഫലിയുടെ സംരംഭക കഥയാണ് എന്നാണ് ഈ യുവ വ്യവസായിക്ക് പറയാനുള്ളത്.