കിന്നോർ: ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു.
ഇന്നലെ വീണ്ടും പ്രദേശത്തു വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തി. കല്ലുകൾ പതിച്ച് രണ്ട് പേർക്കും തെരച്ചിലിനായി കൊണ്ട് വന്ന ഒരു നായ്ക്കും പരിക്കേറ്റിട്ടുണ്ട്.