കൊച്ചി: ക്രിസ്തൃന് സമുദായത്തിന്റെ ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനവുമായി പാലരൂപതക്ക് പിന്നാലെ സിറോ മലങ്കരസഭ പത്തനംതിട്ട രൂപത. നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായിട്ടാണ് പത്തനംതിട്ട രൂപതയുടെ സര്‍ക്കുലറിൽ പറയുന്നത്.
2000 ത്തിന് ശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാമ്പത്തികമടക്കമുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍ഗണനയുണ്ടാകും. നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവ് മുതല്‍ സഭ വഹിക്കും. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് രൂപത അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.
പാല രൂപതയാണ് സമാനമായ നിലപാട് ആദ്യം സ്വീകരിച്ചത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങൾ നല്‍കുമെന്നായിരുന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ പ്രഖ്യാപനം. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നും അതിരൂപത പറഞ്ഞിരുന്നു.