കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും, ലൈബ്രേറിയൻമാരിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങ് ഫീസിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജീവനക്കാരിൽ നിന്നും സമാഹരിച്ച 2.50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.
സംസ്ഥാന സെക്രട്ടറി ശ്രീ.വി.കെ.മധു, ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന് കൈമാറി.അഡ്മിനിസ്ട്രേറ്റ് ഓഫീസർ സിനി പങ്കെടുത്തു