ഉള്ള്യേരി: കുളിക്കുന്നതിനിടയിൽ യുവാവ് കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതായി യുവതിയുടെ പരാതി. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ശുചിമുറിയില്‍ കുളിക്കുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ഒളിഞ്ഞുനോക്കിയതായി പോലീസിൽ പരാതി നൽകിയത്. രോഗിയോടൊപ്പം കൂട്ടിരിപ്പിനെത്തിയ യുവതിയാണ് മറ്റൊരു വാര്‍ഡില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ അരിക്കുളം സ്വദേശിയായ യുവാവിനെതിരെ ആശുപത്രി അധികൃതര്‍ക്കും അത്തോളി പൊലീസിനും പരാതി നല്‍കിയത്.
യുവാവ് കുളിമുറിയുടെ മേല്‍ഭാഗത്തുകൂടി ഒളിഞ്ഞുനോക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. യുവാവിനെതിരെ കേസെടുത്തതായും വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും അത്തോളി പൊലീസ് അറിയിച്ചു.