ബന്ദ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഗ്രാമത്തില്‍ 50 വയസായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നഗ്നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകളോടയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ആടുകള്‍ക്ക് പുല്ല് പറിക്കുന്നതിനു വേണ്ടി ഇവര്‍ വനമേഖലയിലേക്കു പോയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെയാണ് നഗ്നമായ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ പീഡനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.