മൂവാറ്റുപുഴ: മുളവൂർ എം എസ് എം സ്കൂൾ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും നേത്രത്വത്തിൽ അർഹരായ 25 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മാനേജ്മെൻ്റും അധ്യാപകരും സംയുക്തമായി ആവിഷ്കരിച്ച മെബൈൽ ചലഞ്ച് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഫോൺ വിതരണം.
പദ്ധതിയുടെ ഉൽഘാടനം മാത്യൂ കുഴൽനാടൻ എം എൽ എ നിർവഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം എം അലി സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഇ എം സൽമത്ത് വിഷയവാതരണം നടത്തി. ഓഗ് മെൻ്റഡ് റിയാലി ക്ലാസുകളുടെ ഉൽഘാടനം പഞ്ചായത്ത് അംഗം ഇ എം ഷാജി നിർവഹിച്ചു. എം എസ് എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എം സീതി മുഖ്യപ്രഭാഷണം നടത്തി. എം എസ് എം ട്രസ്റ്റ് ചെയർമാൻ എം എം യൂസഫ്, ട്രസ്റ്റ് ട്രഷറർ എം എം കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എം എസ് അലി, പി എം അസീസ്, അധ്യാപകരായ ഫാറൂഖ് എം എ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു