ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളമടക്കം 13 പ്രാദേശിക ഭാഷകളില്‍ നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ ഒന്‍പത് പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ നടത്തിയിരുന്നു. പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം മുതല്‍ കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു. നീറ്റ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 12 ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടക്കും. പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.