സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിൻ്റെ ഭീം ആര്‍മി പാര്‍ട്ടി മത്സരിക്കും. തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചതായി ആസാദിൻ്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീം ആര്‍മിയെ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. നിലവിൽ ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. യോഗി ആദിത്യനാഥ് ആണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി.