കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ കര്‍ണാടക ആര്.ടി.സി പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിൻ്റെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വിസുകളാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ തീരുമാനിച്ചത്.
കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്സിന് ഒറ്റത്തവണയെങ്കിലും സ്വീകരിച്ചതിൻ്റെ രേഖയോ കൈയില്‍ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി ദിനേന കര്‍ണാടകയിലേക്ക് കടക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം എങ്കിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കു.