കോഴിക്കോട് : കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലവിന് ഹാജരാകാന്‍ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്കി. കോഴിക്കോട്ടെ വീട്ടില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.
തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയല്ലിന് ഹാജരാകനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ, കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബി.ജെ.പി. നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ മൂന്നര കോടി വരുന്ന പണം നഷ്ടപ്പെട്ടത് സംബന്ധിച്ച കേസിലാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്.