തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷദ് ആണ് മരിച്ചത്. രാജവെമ്പാലയാണ് അർഷാദിനെ കടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
കൂട് വൃത്തിയാക്കുന്നതിനിടെ അർഷദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ അർഷദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മൃഗശാലയിൽ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് അർഷദ് ആയിരുന്നു.