തിരുവനതപുരം: വധഭീഷണി പെടുത്തി ഊമക്കത്ത് അയച്ച സംഭവം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പരാതിയെ തുടർന്ന് മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പൊലീസാണ് എഡിജിപിയുടെ നിർേദശത്തെ തുടർന്ന് മൊഴിയെടുത്തത്.
തനിക്ക് എതിരായ ഭീഷണിയെ ഗൗരവപരമായിയാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസമണ് തിരുവഞ്ചൂർ രാധാകൃഷ്ണന് ഊമ കത്ത് രൂപത്തിൽ ഭീഷണി കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. തിരുവനതപുരം എം എൽ എ ഹോസ്റ്റലിൽ ആണ് കത്ത് ലഭിച്ചത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റു ചെയ്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.