ലണ്ടന്‍: ബ്രിട്ടനില്‍ പതിനൊന്നുകാരി കുഞ്ഞിന് ജന്മം നല്കി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ഇപ്പോൾ ഈ പതിനൊന്നുകാരിയാണ്. ഈ മാസം ആദ്യമാണ് കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ ഈ കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വസ്തുത വീട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. പ്രസവവേദന വന്നതിനു ശേഷം മാത്രമാണ് പെണ്‍കുട്ടി ഗഭിണിയായിരുന്നുവെന്നത് വീട്ടുകാര്‍ അറിയുന്നത്.
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ഇരുവര്‍ക്കും നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ പതിനൊന്നാം വയസില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെങ്കിലും മറ്റാരും തന്നെ ഈ വിവരം അറിഞ്ഞില്ലെന്നത് അതിലും ഗുരുതരമായ കാര്യമാണെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
ബ്രിട്ടനില്‍ തന്നെയുള്ള മറ്റൊരു പെണ്‍കുട്ടി ഇതിന് മുൻപ് 12ാമത്തെ വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ തന്നെ സഹോദരന് ആണ് ആ ഗര്‍ഭത്തിന് ഉത്തരവാദി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.