സ്കൂള്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായിലൈബ്രറി പുസ്തകങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിച്ചു നല്കുന്ന കര്‍മ്മ പദ്ധതിയായ ‘പുസ്തകവണ്ടി’ യുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്. സ്കൂള്‍ അദ്ധ്യാപകര്‍. ജൂണ്‍ 19- വായനാ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വായനയെ പരിപോഷിക്കുന്നതിനും സാഹിത്യാഭിരുചി വര്‍ദ്ധിക്കുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അത്തരത്തില്‍ ‘വായിച്ചു വളരുക’എന്ന പി.എന്‍. പണിക്കരുടെ സന്ദേശമുള്‍ക്കൊള്ളുന്ന പുസ്തക വണ്ടിയുടെ യാത്രയുടെ ഫ്ലാഗ് ഓഫ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സഫിയ സി.പി നിര്‍വ്വഹിച്ചു. ഒരു വണ്ടി നിറയെ പുസ്തകങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ വീട്ടുപടിക്കല്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍.
ഓണ്‍ലൈന്‍ പഠനത്തിനിടയില്‍ വീട് വിദ്യാലയമായി മാറ്റിയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം അന്വര്‍ത്ഥമായി.പുസ്തക വണ്ടിയില്‍ അദ്ധ്യാപകരായ അനില്‍ കുമാര്‍, ഗിരിജ എം.പി.,ഗ്രേസി കുര്യന്, ഷീബ എം.ഐ, ഹണി വര്‍ഗീസ്, രതീഷ് വിജയന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.