ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യൂണിയന് ബാങ്കിന്റെ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷം രൂപയുടെ കവര്‍ച്ച. ഡൽഹിയിലെ ഷഹ്ദാര പ്രദേശത്താണ് സംഭവം. ബാങ്കിന് തൊട്ടടുത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തുളച്ചാണ് മോഷ്ടാക്കള്‍ ബാങ്കിൻ്റെ അകത്തുകയറിയത്.
വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപമാണ് കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ബാങ്കിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളിലൊരാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.