കൊച്ചി: രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ കൊച്ചിയില്‍നിന്നും യാത്ര തിരിച്ച ആയിഷ, ഞായറാഴ്ച ലക്ഷദ്വീപ് പോലീസിനു മുന്നില്‍ ഹാജരായേക്കും.
ആയിഷ സുൽത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ആയിഷ പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നാണ് ആയിഷയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസസെടുത്തതും വിവാദങ്ങൾ ഉണ്ടായതും.