കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമം നടത്തിയതോടെ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്ത്. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധം ആരംഭിച്ചു. ടോള്‍ പിരിവ് തുടങ്ങുന്നതിനായി പൂജ ആരംഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ എത്തുന്നത്. പിന്നാലെ പൊലീസും എത്തി പ്രതിഷേധക്കാരെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
8 മണിയോടെ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു ശ്രമം. നേരത്തേയും ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് നിര്‍ത്തിവെക്കുകയായിരുന്നു.