ബംഗളൂരൂ: ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. ‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആണ് ദേശിയ പുരസ്കാരം ലഭിച്ചത്.
ശനിയാഴ്ച രാത്രി ബംഗളൂരുവിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോൾ ആയിരുന്നു ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം നടന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്ത് നവീന്‍(42) ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് നാന് അവനല്ല അവളു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് ധാരാളം പ്രശംസ വിജയിക്ക് ലഭിച്ചിരുന്നു. തമിഴ്, തെലുങ്കു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.