കൊൽക്കത്ത: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് മുഖര്‍ജി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. അഭിജിത്ത് മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് തള്ളിയിരിക്കുകയാണ് അദ്ദേഹം.
അഭിജിത്ത് മുഖര്‍ജിയുടെ സുഹൃത്തും മുതിര്‍ന്ന കോൺഗ്രസ് നേതാവമായിരുന്ന ജിതിന് പ്രസാദ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭിജിത്തും പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്ത പടർന്നത്. മുന്‍ ലോക്സഭാ എംപിയായിരുന്നു അഭിജിത്ത് മുഖര്‍ജി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ക്യാപൈയ്ന് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.