തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഈ മാസം 16 മുതല്‍ ഒന്‍പത് സര്‍വീസുകളാണ് തുടങ്ങുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
മംഗലാപുരം കോയമ്ബത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു കൊച്ചുവേളി മൈസൂരു എക്സ്പ്രസ്, ബംഗളൂരു എറണാകുളം ബംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുന്നത്.