രണ്ടാം പിണറായി സര്‍ക്കാരിന്റെ ആഭ്യ ബജറ്റ് കാപട്യം ഒളിപ്പിച്ചതെന്ന് പ്രതിപക്ഷം. ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാക്കേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു, കരാറുകാരുടെ കുടിശിക തീര്‍ത്തു. കണക്കുകളില്‍ അവ്യക്തത, ബജറ്റ് എസ്റ്റിമേറ്റില്‍ പൊരുത്തക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. ഐസക് ഖജനാവില്‍ ബാക്കി വച്ചെന്ന് പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ധനമന്ത്രി കെ. എന്‍ ബാലഗോപാലിന്റേത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന രാഷ്ട്രീയമാണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ട്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകുമെന്നും 21,715 കോടി അധിക ചെലവ് ആകുമായിരുന്നുവെന്നും വി. ഡി സതീശന് പറഞ്ഞു.
ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാര്‍ കുടിശ്ശികയും പെന്ഷന് കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.